Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greatness Of Humanity

വാഴ്ത്താം മനുഷ്യമഹത്വത്തെ

അ​​​​ടി​​​​മ​​​​ത്ത സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തെ സാ​​​​മൂ​​​​ഹി​​ക​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ പോ​​​​യ നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ൽ ക്രി​​​​സ്തു​​​​മ​​​​തം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ​​നി​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. ചി​​​​ല പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​ചി​​​​ന്ത ശ​​​​രി​​വ​​​​ച്ചി​​​​രു​​​​ന്നു. അ​​​​റ്റ്‌ലാ​​​​ന്‍റി​​​​ക്കി​​​​ന്‍റെ കി​​​​ഴ​​​​ക്കും പ​​​​ടി​​​​ഞ്ഞാ​​​​റും തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​വ്യാ​​​​പാ​​​​രം ശ​​​​ക്തി​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ സ്വാ​​​​ത​​​​ന്ത്ര്യ​​​​ന​​​​ഷ്‌​​ട​​​​ത്തെ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ക്രൈ​​​​സ്ത​​​​വ​​​​ചി​​​​ന്ത​​​​ക​​​​ർ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ലൂ​​​​യി ദെ ​​​​മൊ​​​​ളീ​​​​ന, തോ​​​​മ​​​​സ് ദെ ​​​​മെ​​​​ർ​​​​ക്കാ​​​​ദോ മു​​​​ത​​​​ലാ​​​​യ ചി​​​​ന്ത​​​​ക​​​​ർ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ എ​​​​ഴു​​​​തു​​​​ന്ന​​​​തു​​​​പോ​​​​ലെ “ആ​​​​രാ​​​​ണ് സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​യും ആ​​​​രാ​​​​ണ് അ​​​​ടി​​​​മ​​​​ക​​​​ളാ​​​​യും ജ​​​​നി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും, സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി ജ​​​​നി​​​​ക്കു​​​​ന്ന ഒ​​​​രാ​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ ആ ​​​​സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ഷ്‌​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്നും അ​​​​ല്ലെ​​​​ങ്കി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യം തി​​​​രി​​​​ച്ചു പി​​​​ടി​​​​ക്കാ​​​​മെ​​​​ന്നും ധാ​​​​ർ​​​​മി​​​​ക​​​​ശാ​​​​സ്ത്ര​​​​വും നി​​​​യ​​​​മ​​​​വുമാ​​​​ണ് തീ​​​​ർ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.” അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​രു​​​​ന്നു: “മ​​​​റ്റു വാ​​​​ക്കു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞാ​​​​ൽ, ചി​​​​ല മ​​​​നു​​​​ഷ്യ​​​​രെ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ളാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മംത​​​​ന്നെ ശ​​​​രി​​​​വ​​ച്ചു എ​​​​ന്നാ​​​​ണ്.”

ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യസം​​​​ര​​​​ക്ഷണത്തിൽ സ​​​​ഭയുടെ പങ്ക്

യൂ​​​​റോ​​​​പ്യ​​​​ൻ കോ​​​​ള​​​​നി​​​​വ​​ത്ക​​ര​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ത്ത്, പ്ര​​​​ത്യേ​​​​കി​​​​ച്ചും പ​​​​തി​​​​ന​​​​ഞ്ചാം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ അ​​​​വ​​​​സാ​​​​നം അ​​​​വ​​​​ർ തെ​​​​ക്കും വ​​​​ട​​​​ക്കും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​ൻ​​​​ക​​​​ര​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ​​​​മു​​​​ത​​​​ൽ സ​​​​ഭ അ​​​​വി​​​​ട​​​​ത്തെ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. 1537ൽ ​​​​പോ​​​​ൾ മൂ​​​​ന്നാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ‘സു​​​​ബ്ലീ​​​​മി​​​​സ് ദേ​​​​വൂ​​​​സ്’ എ​​​​ന്ന വി​​​​ളം​​​​ബ​​​​രം, സ്പാ​​​​നി​​​​ഷ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രും ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ന്തോ​​​​ണി​​​​യോ ദെ ​​​​മോ​​​​ന്തെ​​​​സീ​​​​നോ​​​​സ്, ബ​​​​ർ​​​​തോ​​​​ൽ​​​​മെ ദെ ​​​​ലാ​​​​സ് ക​​​​സാ​​​​സ്, പോ​​​​ർ​​​​ട്ടു​​​​ഗീ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഈ​​​​ശോ​​​​സ​​​​ഭാ വൈ​​​​ദി​​​​ക​​​​രാ​​​​യി​​​​രു​​​​ന്ന മാ​​​​നു​​​​വ​​​​ൽ ദ ​​​​നൊ​​​​ബ്രേ ഗ, ​​​​അ​​​​ന്തോ​​​​ണി​​​​യെ വി​​​​യേ​​​​റ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ നോ​​​​ക്കു​​​​ക. ആ​​​​ഫ്രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെ അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണെ​​​​ങ്കി​​​​ൽ, സ​​​​ഭ അ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു എ​​​​ന്ന് പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും. അ​​​​ക്കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ നി​​​​യ​​​​മം, ധാ​​​​ർ​​​​മി​​​​ക​​​​ത എ​​​​ന്നി​​​​വ മാ​​​​നി​​​​ച്ചു​​കൊ​​​​ണ്ടും മാ​​​​ന്യ​​​​മാ​​​​യ ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും അ​​​​വ​​​​രു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​നാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടു​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു എ​​​​ന്നു​​മാ​​​​ത്രം. സ​​​​ഭ ഈ ​​​​സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചത് നി​​​​യ​​​​മ​​​​പ​​​​ര​​​​വും ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മാ​​​​യ വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​ടെ വ​​​​ര​​​​വി​​​​നു​​മു​​​​മ്പ് അ​​​​ത് നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്നു എ​​​​ന്ന​​​​തും അ​​​​റ​​​​ബ് നാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ടി​​​​മ​​​​ക​​​​ളെ ക​​​​യ​​​​റ്റി അ​​​​യ​​​​ച്ചി​​​​രു​​​​ന്നു എ​​​​ന്ന​​​​തും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം വ​​​​ർ​​​​ധി​​​​ച്ചപ്പോൾ

യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​ടെ വ​​​​ര​​​​വും അ​​​​റ്റ്‌ലാ​​​​ന്‍റി​​ക്ക് സ​​​​മു​​​​ദ്ര വ്യാ​​​​പാ​​​​ര​​​​വും വ​​​​ഴി​​​​യാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി; അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്ന് ആ​​​​ഫ്രി​​​​ക്ക​​​​ൻ തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും വ്യാ​​​​പി​​​​ച്ചു. ചെ​​​​ല​​​​വു കു​​​​റ​​​​ഞ്ഞ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം ആ​​​​ഫ്രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​ക​​​​ളെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ചു. യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​മാ​​​​യി ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്താ​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​ൻ ഗോ​​​​ത്ര നേ​​​​താ​​​​ക്ക​​​​ന്മാ​​​​ർ​​ മ​​​​ടി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, പ​​​​ല ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലും ഗാ​​​​ർ​​​​ഹി​​​​ക-​​​​കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടാ​​​​നി​​​​ല്ല. സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​വേ​​​​ണ്ടി​​​​യു​​​​ള്ള വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ ചി​​​​ല സ്വ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​തും അ​​​​ശ്രാ​​​​വ്യ​​​​വു​​​​മാ​​​​യി പോ​​​​യ​​​​തി​​​​ലും ആ​​​​ശ്ച​​​​ര്യ​​​​മി​​​​ല്ല. എ​​​​ങ്കി​​​​ലും ച​​​​രി​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ ക്രി​​​​സ്തു​​​​മ​​​​തം ഓ​​​​രോ മ​​​​നു​​​​ഷ്യ​​വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും മാ​​​​ന്യ​​​​ത​​​​യും മ​​​​ഹ​​​​ത്വ​​​​വും ക്ര​​​​മാ​​​​നു​​​​ഗ​​​​ത​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​തി​​​​ന്‍റേ​​​​താ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട് എ​​​​ന്നു കാ​​​​ണാം. അ​​​​ങ്ങ​​​​നെ 19-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ അ​​​​ടി​​​​മ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വും പി​​​​ന്നീ​​​​ട് അ​​​​ടി​​​​മ​​​​ത്ത സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച സാ​​​​വ​​​​ധാ​​​​ന​​​​മു​​​​ള്ള മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ സ​​​​ഭ​​​​യും ഭാ​​​​ഗ​​​​ഭാ​​​​ക്കാ​​​​യി.

അ​​​​ടി​​​​മ​​​​ത്ത നി​​​​രോ​​​​ധ​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളുടെ വ്യാപനം

പ​​​​തി​​​​നെ​​​​ട്ടും പ​​​​ത്തൊ​​​​മ്പ​​​​തും നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ത്ത നി​​​​രോ​​​​ധ​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ൽ മാ​​​​ന​​​​വി​​​​ക​​​​വും മ​​​​ത​​​​പ​​​​ര​​​​വു​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല, രാ​​ഷ്‌​​ട്രീ​​​​യ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​യ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ (1814-15) അ​​​​ടി​​​​മ​​​​ക്ക​​​​ച്ച​​​​വ​​​​ടം നി​​​​രോ​​​​ധി​​​​ക്കാ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ബ്രി​​​​ട്ട​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ച​​​​പ്പോ​​​​ൾ തി​​​​രു​​​​സിം​​​​ഹാ​​​​സ​​​​ന​​​​വും ആ ​​​​നി​​​​ല​​​​പാ​​​​ടി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ന്നു. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം 1839ൽ ​​​​ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ‘ഇ​​​​ൻ സു​​​​പ്രേ​​​​മോ’ എ​​​​ന്ന പ്ര​​​​മാ​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലൂ​​​​ടെ ഏ​​​​തു​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള അ​​​​ടി​​​​മ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വും തെ​​​​റ്റാ​​​​ണെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. ഓ​​​​രോ മ​​​​നു​​​​ഷ്യ​​​​നും പ​​​​ങ്കു​​​​പ​​​​റ്റു​​​​ന്ന മ​​​​ഹ​​​​ത്വ​​​​ത്തെ​​​​കു​​​​റി​​​​ച്ചു​​​​ള്ള വ​​​​ർ​​​​ധി​​ച്ച അ​​​​വ​​​​ബോ​​​​ധം സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ലു​​​​ള്ള ധാ​​​​ര​​​​ണ വ​​​​ള​​​​രാ​​​​ൻ ഈ ​​​​രേ​​​​ഖ ഇ​​​​ട​​​​യാ​​​​ക്കി. എ​​​​ന്നാ​​​​ൽ, 1866ൽ ​​​​അ​​​​ന്ന​​​​ത്തെ വി​​​​ശ്വാ​​​​സ​​​​തി​​​​രു​​​​സം​​​​ഘം ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ത്തം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. സ്വാ​​​​ഭാ​​​​വി​​​​ക​​​​വും ദൈ​​​​വി​​​​ക​​​​വു​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​വ​​​​ല​​​​മാ​​​​യ അ​​​​ടി​​​​മ​​​​ത്തം എ​​​​തി​​​​ര​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​തി​​​​നു ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞ​​​​ത്.

അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സു​​​​വ്യ​​​​ക്ത​​​​മാ​​​​യ ഒ​​​​രു പ്ര​​​​ഖ്യാ​​​​പ​​​​നം വീ​​​​ണ്ടും ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് 1888ലാ​​​​ണ്. ലെ​​​​യോ പ​​​​തി​​​​മൂ​​​​ന്നാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ത​​​​ന്‍റെ ‘ഇ​​​​ൻ പ്ലൂ​​​​രി​​​​ബൂ​​​​സ്’ എ​​​​ന്ന ചാ​​​​ക്രി​​​​ക ലേ​​​​ഖ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ബ്ര​​​​സീ​​​​ലി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു. ച​​​​രി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സ​​​​ഭാ പ്ര​​​​ബോ​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ നാ​​​​ൾ​​​​വ​​​​ഴി വി​​​​ശ​​​​ദ​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം, അ​​​​ടി​​​​മ​​​​ത്തം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ട് സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം മെ​​​​ത്രാ​​​​ന്മാ​​​​രെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചു. അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ ല​​​​ജ്ജാ​​​​ക​​​​രം, മാ​​​​റാ​​​​രോ​​​​ഗം, ഭീ​​​​ഷ​​​​ണ​​​​മാ​​​​യ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി, മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​ർ​​​​ണി​​​​ച്ച ച​​​​ന്ത എ​​​​ന്നൊ​​​​ക്കെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ആ ​​​​ചാ​​​​ക്രി​​​​ക ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

 

Latest News

Corehub Up